കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) ഒഴിവുള്ള പ്രൊജക്ട് സയന്റിസ്റ്റ് തസ്തികയിലേക്ക് നവംബർ 11 ന് രാവിലെ 9.30 ന് വാക്ക് ഇന്റർവ്യൂ നടത്തും. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ ശമ്പളം 25,000 രൂപ. ഫുഡ് ടെക്‌നോളജിയിലോ ഫുഡ് സയൻസിലോ എം.എസ്.സി ബിരുദവും സമാന തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.വിവരങ്ങൾ www.kufos.ac.in .