കൊച്ചി: വളർന്നുവരുന്ന തലമുറയ്ക്ക് സി.പി.ആർ പരിശീലനം നൽകുന്നതിന് എയ്ഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചിയും എറണാകുളം ജില്ലാ ഭരണകൂടവും സംയുക്തമായി ഹാർട്ട്ബീറ്റ്‌സ് എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിക്കും.
നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ 16ന് നടക്കുന്ന ഹാർട്ട് ബീറ്റ്‌സിൽ എറണാകുളം ജില്ലയിലെ 250 പരം സ്‌കൂളുകളിൽ നിന്നായി 35000 പരം വിദ്യാർഥികൾക്ക് സി.പി.ആർ പരിശീലനം നൽകും. സ്റ്റേറ്റ് ബോർഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ വിഭാഗങ്ങളിലെ ഒമ്പതുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഏകദിന പരിശീലനം. ഇത് ഗിന്നസ് ബുക്കിലും ബെസ്റ്റ് ഒഫ് ഇന്ത്യ റെക്കാഡ്‌സിലും സ്ഥാനം പിടിക്കുമെന്നാണ് വിലയിരുത്തലെന്ന് സംഘാടകസമിതി ചെയർമാൻ ജില്ലാ കളക്ടർ എസ്. സുഹാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.16ന് രാവിലെ എട്ടിന് ആരംഭിക്കുന്ന പരിശീലനം വൈകിട്ട് ആറുവരെ നീണ്ടുനിൽക്കും. വിവരങ്ങൾക്ക്: www.heartbeats2019.com 9562029955.