കൊച്ചി: മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ സമാപിച്ച 24ാമത് സി.ബി.എസ്.ഇ ഇന്റർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ ക്ലസ്റ്റർ പത്തിൽ 239 പോയിന്റുകളും വാഴക്കുളം കാർമൽ സ്‌കൂൾ 230 പോയിന്റുകളും നേടി ചാമ്പ്യൻമാരായി. ക്ലസ്റ്റർ പത്തിൽ മാള ഹോളി ഗ്രേസ് അക്കാഡമിയും (120), പാറമേക്കാവ് വിദ്യാമന്ദിറും (117) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഏരൂർ ഭാരതീയ വിദ്യാഭവനാണ് (142 പോയിന്റ്) ക്ലസ്റ്റർ 11ലെ രണ്ടാം സ്ഥാനക്കാർ. തൂക്കുപാലം വിജയമാത പബ്ലിക് സ്‌കൂൾ 121 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി.