നെടുമ്പാശേരി: റിട്ട. ചീഫ് എൻജിനീയറും (ഇറിഗേഷൻ) ആലുവ പെരിയാർ ഹോട്ടലിന്റെ ഉടമയുമായിരുന്ന തോട്ടത്തിൽ ടി. ബാബുരാജ് (79) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അത്താണിയിലെ ഇമ്മാനുവൽ പ്രയർ സെന്ററിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ബിസിനസിൽ ചാവക്കാട് സ്വദേശിയായ പങ്കാളി വഞ്ചിച്ചതായി കാണിച്ച കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഖത്തറിലേയ്ക്ക് സാധനങ്ങൾ കയറ്റി അയക്കുന്ന ബിസനസ് ഇയാൾക്ക് ഉണ്ടായിരുന്നു. ഇതിലുണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അത്താണി ഇമ്മാനുവേൽ ധ്യാനകേന്ദ്രം സ്ഥാപകനാണ്. പൊലീസ് മേൽനടപടികൾ സ്വീകരിച്ച് പോസ്റ്റുമാർട്ടം നടത്തിയതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നെടുമ്പാശേി പൊലീസ് കേസെടുത്തു അന്വോഷണം ആരംഭിച്ചു. സംസ്‌കാരം ഇന്ന് 1.30ന് ആലുവ സെന്റ് തോമസ് മർത്തോമ പള്ളിയിൽ ശുശ്രൂഷകൾക്കു ശേഷം ചൂണ്ടിസെമിത്തേരിയിൽ നടക്കും. മക്കൾ: ആഷ, അനിത, തോമസ് ബാബു, ഡോ.ഐസക് ബാബു. മരുമക്കൾ: ജേക്കബ് കുര്യൻ, സജീവ് കെ. മാത്യു, റെനി തോമസ്, ഡോ. മോനിക്ക ഐസക്.