നെടുമ്പാശേരി: വ്യാജ പാസ്പോർട്ടിൽ കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് യാത്ര പോകാനെത്തിയ യുവതിയെ എമിഗ്രേഷൻ വിഭാഗം പിടികൂടി. ചെന്നിത്തല സ്വദേശി ജോൺസന്റെ ഭാര്യ കുഞ്ഞുമോളാണ് (25) പിടിയിലായത്. പാസ്‌പോർട്ടിലെ അഞ്ച്, ആറ് പേജുകൾ കീറി മാറ്റി ഒട്ടിച്ചാണ് വ്യാജ പാസ്‌പോർട്ട് ഉണ്ടാക്കിയിരുന്നത്. ഇവർ വിദേശത്ത് ജോലി ചെയ്തിട്ടുണ്ടെന്ന് തെളിയ്ക്കുന്നതിനുള്ള വ്യാജ സ്റ്റാമ്പും ഈ പേജിൽ സ്ഥാപിച്ചിരുന്നു.