പാമ്പാക്കുട: എസ്.എൻ.ഡി.പി യോഗം കിഴു മുറി ശാഖയുടെ കീഴിലുള്ള പാമ്പാക്കുട ശ്രീനാരായണപുരം ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠിയാഘോഷിച്ചു. ദേവസേനാപതിയായ സുബ്രഹ്മണ്യസ്വാമിയുടെ പ്രീതിക്കും സന്താനഭിവൃദ്ധിക്കുമായി നൂറുകണക്കിന് ശ്രീ നാരായണീയർ ആറു ദിവസത്തെ വൃതാനുഷ്ഠാനങ്ങളോടെ ആഘോഷത്തിൽ പങ്കുകൊണ്ടു.
ക്ഷേത്രം മേൽശാന്തി ഉണ്ണിക്കൃഷ്ണൻ സർവലോക ചരാചര ജീവജാല പഞ്ചാമൃതാഭിഷേകം നടത്തി പൂജകൾക്ക് നേതൃത്വം നൽകി. ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം വി.കെ.ജീവലനാണ് പഞ്ചാമൃതാഭിഷേകം വഴിപാടായി നടത്തിയത്. ശാഖാ പ്രസിഡന്റ് കെ.കെ.തമ്പി ,സെക്രട്ടറി മോഹനൻ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.