library
പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രതിമാസ പാട്ടുകൂട്ടം ജോബ് പൊറ്റാസ് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിലുള്ള പ്രതിമാസ പാട്ടുകൂട്ടത്തിന്റെ പത്താമത് എപ്പിസോഡ് ലൈബ്രറി അങ്കണത്തിൽ ജോബ് പൊറ്റാസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എം.എസ്. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കമ്മറ്റി അംഗം ഇ.എ. ബഷീർ സ്വാഗതം പറഞ്ഞു. പാട്ടുകൂട്ടം കോ ഓർഡിനേറ്റർ കെ.ബി. ചന്ദ്രശേഖരൻ മോഡറേറ്ററായിരുന്നു. ഗായകരായ എ.പി. കുഞ്ഞ്, പി.ആർ. ശ്രീധരൻ, മനോജ് തൃക്കളത്തൂർ, ലിയാന ബഷീർ, അനന്യ ശ്രീകുമാർ, ഗൗരി ശ്രീധീഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ലൈബ്രറി കമ്മിറ്റി അംഗം കെ. ഘോഷ് നന്ദി പറഞ്ഞു.