പെരുമ്പാവൂർ: ശ്രീനാരായണ ഗുരു ലോക ജനതക്ക് നൽകിയ അറിവിനെ പലരും സ്മരിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യമെന്ന് നാരായണ ഗുരുകുല അധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് പറഞ്ഞു. മലയാറ്റൂർ നാരായണ ഗുരുകുലത്തിന്റെ വാർഷിക ഗുരുപൂജയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപനിഷത്തുക്കളിലെ അറിവ് തന്നെയാണ് നാരായണ ഗുരുവും മറ്റു ഗുരുന്മാരും പ്രവാചകൻമാരും പകർന്നു നൽകിയത്.
ലോകത്തുണ്ടായിട്ടുള്ള എല്ലാ ഗുരുക്കൻമാരും പ്രവാചകൻമാരും പറഞ്ഞിരിക്കുന്നത് ഒരേ അറിവ് തന്നെയാണ്. അവരുടെ വാക്കുകൾ പിന്തുടർന്ന് ജീവിക്കാൻ ശ്രമിച്ചാൽ ശാന്തിയും സമാധാനവും ഉണ്ടാകും.ദുഃഖങ്ങൾ പരിഹരിക്കുവാനുള്ള വഴികൾ ആത്മജ്ഞാനം നേടുക എന്നുള്ളതാണെന്നും മുനി നാരായണ. പ്രസാദ് പറഞ്ഞു. സ്വാമി ചാൾസ് ചൈതന്യ, സ്വാമിനി ജ്യോതിർമയി ഭാരതി, കെ.പി ലീലാമണി, ഡോ. ആർ. സുഭാഷ്, വി.ജി.സൗമ്യൻ തുടങ്ങിയവർ സംസാരിച്ചു.