പെരുമ്പാവൂർ:പെരുമ്പാവൂർഉപജില്ലാ കലോത്സവത്തിന് കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അരങ്ങുണരുന്നു. ഇന്നു മുതൽ നാലു ദിവസം നീണ്ടുനിൽക്കുന്ന മേള ഏഴിന് സമാപിക്കും. ഉപജില്ലയിലെ 82 വിദ്യാലയങ്ങളിൽ നിന്ന് 341 ഇനങ്ങളിലായി 5000 ത്തോളം പ്രതിഭകൾമാറ്റുരയ്ക്കും.ചിത്രരചന,കാർട്ടൂൺ,കവിത രചന,കഥ രചന,ഉപന്യാസം, പ്രശ്‌നോത്തരി എന്നീ വിഭാഗങ്ങളിലാണ് ഇന്ന് മത്സരം നടക്കുന്നത്.മേളയുടെ ഔദ്യോഗീക ഉദ്ഘാടനം നാളെ ഉച്ചക്ക് രണ്ടിന് വേദി ഒന്നിൽ ബെന്നിബെഹനാൻ എം.പി. നിർവ്വഹിക്കും.ജനറൽ കൺവീനർ കൂടിയായ സ്‌കൂൾ പ്രിൻസിപ്പൽ ഫിലിപ്പ് . കെ. സാമുവൽ അദ്ധ്യക്ഷത വഹിക്കും.മുൻ എം. എൽ. എ സാജു പോൾ,കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ,പെരുമ്പാവൂർ മുനിസിപ്പൽ ചെയർ പേഴ്‌സൻ സതി ജയകൃഷ്ണൻ,രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു,വെങ്ങോല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാർ,കൂവപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ തങ്കപ്പൻ, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീർ, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് രമ മോഹൻ, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ, അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ. എൻ. സലിം,പെരുമ്പാവൂർ വിദ്യാഭ്യാസ ഉപജില്ല ഓഫീസർ രമ .വി എന്നിവർ പങ്കെടുക്കും.