prasada-oot
ചേരാനല്ലൂർ ശ്രീ സങ്കരനാരായണ ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ടി പൂജക്ക് ശേഷം നടന്ന അന്നദാന സദ്യ

പെരുമ്പാവൂർ: ചേരാനല്ലൂർ ശ്രീ സങ്കരനാരായണ ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ടി പൂജക്ക് ക്ഷേത്രം മേൽശാന്തി ഷിബു ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു. പുലർച്ചെ ഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾ അന്ന ദാനത്തോടെ സമാപിച്ചു.പ്രസിഡന്റ് കെ.കെ. കർണ്ണൻ,സെക്രട്ടറി കെ. സദാനന്ദൻ മാസ്റ്റർ,വൈസ് പ്രസിഡന്റ് കെ. ഇ. ജയചന്ദ്രൻ,ട്രഷറർ പി.ജി. ബാബു എന്നിവർ നേതൃത്വം നൽകി.