കൊച്ചി: കാർഷിക മേഖലയെ തകർക്കുന്ന ആർ.സി.ഇ.പി കരാറിൽ കേന്ദ്രം ഒപ്പിടരുതെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘം (എസ്.കെ.എസ്) ജില്ലാ കമ്മിറ്റി കച്ചേരിപ്പടിയിൽ സംഘടിപ്പിച്ച ധർണ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.

കർഷക സംഘം ജില്ലാ പ്രസിഡന്റ് എം.എം അലിയാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ മുഹമ്മദ് ബിലാൽ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളായ പി.കെ മൊയ്തു, ഉസ്മാൻ തോലക്കര, ടി.കെ അഷ്‌റഫ്, എസ്.കെ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എം അബൂബക്കർ, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.എ മുഹമ്മദ് ആസിഫ്, എസ്.കെ.എസ് ജില്ലാ ഭാരവാഹികളായ എം.എം അബ്ദുറഹ്മാൻ, വി.എം അലി, ആർട്ട്‌മെൻ ജലീൽ, തുടങ്ങിയവർ ധർണക്ക് നേതൃത്വം നൽകി.