കൊച്ചി : കറുത്ത കുത്തുകൾ ചേർത്തൊരുക്കി ഉണ്ണിശങ്കർ രചിച്ച ചിത്രങ്ങളുടെ പ്രദർശനം ഇന്നു മുതൽ 30 വരെ ഫോർട്ടുകൊച്ചി ദ്രവീഡിയ ആർട്ട് ഗ്യാലറിയിൽ നടക്കും. ഇങ്ങിനെ ചിത്രങ്ങൾ വരയ്ക്കുന്ന അപൂർവം കലാകാരന്മാരിൽ ഒരാളാണ് ഉണ്ണിശങ്കർ. ഇവരിൽ മലയാളി ഉണ്ണി മാത്രം.
രണ്ടു വർഷം കൊണ്ട് കാൻവാസിൽ വരച്ച 25 ചിത്രങ്ങളൾ പ്രദർശനത്തിലുണ്ട്. ഇന്നു വൈകിട്ട് 3.30 ന് ലളിതകലാ അക്കാഡമി മുൻ സെക്രട്ടറി സത്യപാൽ പ്രദർശനം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ സി.ടി. തങ്കച്ചൻ ആശംസകൾ നരും. കവി ഷിഹാബ് സ്വാഗതവും ഉണ്ണിശങ്കർ നന്ദിയും പറയും.
# പോയിന്റിലിസം
കുത്തുകൾ കൊണ്ട് ചിത്രം വരയ്ക്കുന്ന ശൈലിയാണ് പോയിന്റിലിസം. നിയോ ഇംപീരിയലിലസം എന്ന പേരിലും ഈ ശൈലി അറിയപ്പെടുന്നു.
ആഴ്ചകളും മാസങ്ങളും കൊണ്ടാണ് ഒരു ചിത്രം പൂർത്തിയാവുക.
# ഉണ്ണിശങ്കർ
ചേന്ദമംഗലത്ത് ജനിച്ച ഉണ്ണിശങ്കർ പുക്കാട്ടുപടിയിലാണ് ഇപ്പോൾ താമസം. പൂനെയിൽ കുടിയേറിയ അദ്ദേഹം ഫോട്ടോഗ്രാഫറായി. പിന്നീട് സൗദിയിലെത്തിയതോടെ ചിത്രരചന തുടർന്നു. കൊച്ചിയിൽ മടങ്ങിയെത്തിയപ്പോൾ ചിത്രരചന സജീവമാക്കി. ശില്പങ്ങളും നിർമ്മിച്ചു. ഹൈക്കോടതിയിലെ അശോകസ്തംഭവും വണ്ടർലായിലെ ഏതാനും ശില്പങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. മോസ്കോ, യൂറോപ്പ്, മസ്കറ്റ് എന്നിവടങ്ങളിലുൾപ്പെടെ നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തു.
# വിഷമകരമായ ശൈലി
കുത്തുകൾ കൊണ്ട് ചിത്രം വരയ്ക്കുന്നവർ യൂറോപ്പിലുണ്ട്. ഇന്ത്യയിൽ തന്നെ മറ്റാരുമുള്ളതായി അറിയില്ല. കാൻവാസിലാണ് ഞാൻ വരയ്ക്കുന്നത്. ഒരുപാട് ധ്യാനവും വിഷമതയും ചിത്രങ്ങൾ പൂർത്തിയാക്കാൻ ആവശ്യമാണ്.
ആർട്ടിസ്റ്റ് ഉണ്ണിശങ്കർ