കൂത്താട്ടുകുളം:ഏകാത്മകം മെഗാ മോഹിനിയാട്ടം ഈവന്റ് നൃത്ത പരിശീലനത്തിന് എസ് എൻ ഡി പി യോഗം കൂത്താട്ടുകുളം യൂണിയനിൽ തുടക്കം കുറിച്ചു.
ശ്രീനാരായണ ഗുരുദേവൻ രചിച്ച കുണ്ഡലിനി പാട്ടിനെ ആസ്പദമാക്കിയുള്ള മോഹിനിയാട്ടം ആണ് ഏകാത്മകം മെഗാ ഈവന്റ്. യോഗം വൈസ് പ്രസി :.പി.കെ.അജി മോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ യൂണിയൻ സെക്രട്ടറി സി.പി. സത്യൻ സ്വാഗതം പറഞ്ഞു ,യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു, വനിതാ സംഘം കേന്ദ്ര സമതി സെക്രട്ടറി അഡ്വ: സംഗീത വിശ്വനാഥൻ മുഖ്യ പ്രഭാഷണം നടത്തി ,യോഗം ബോർഡ് മെമ്പർ എൻ.കെ.വിജയൻ ,കൗൺസിലർമാർ എം.പി.ദിവാകരൻ .ഡി.സാജു, സജി.എം.എം, വനിതാ സംഘം പ്രസിഡന്റ് കൗസല്യ രവീന്ദ്രൻ ,സെക്രട്ടറി മഞ്ജു റെജി ,യൂത്ത് മൂവ്മെൻറ് പ്രസിഡന്റ് രാഹുൽ ഷാജൻ എന്നിവർ പ്രസംഗിച്ചു .കലാമണ്ഡലം ഡോ:ധനുഷ ധന്യാൽ നൃത്ത പരീശീലനം നല്കും .