കൂത്താട്ടുകുളം : പ്രീ പ്രൈമറി വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൂത്താട്ടുകുളം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഗവ. യുപി സ്കൂളിൽ ചേർന്ന സമ്മേളനം അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ വി ബെന്നി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് റോണി മാത്യു അദ്ധ്യക്ഷനായിരുന്നു. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി കെ വിജയൻ, ജില്ലാ കമ്മിറ്റി അംഗം എ വി മനോജ്, പി എൻ സജീവൻ, ബിബിൻ ബേബി ,ബിജു ജോസഫ്, ജോബി മാത്യു, വി കെ തങ്കമണി, പി കെ സുജാത, ആർ വത്സല ദേവി തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ : ബോബി ജോയി (പ്രസിഡന്റ്), ജോബി മാത്യു, കെ ജയകുമാർ (വൈസ് പ്രസിഡന്റുമാർ), ബിജു ജോസഫ് (സെക്രട്ടറി), ഷീബ .പി. പിള്ള, ബിബിൻ ബേബി, സതി കെ തങ്കപ്പൻ (ജോ. സെക്രട്ടറിമാർ), ജോമോൻ ജോയി ട്രഷറർ).