bank
മൂവാറ്റുപുഴ കാർഷിബാങ്ക് ഹെഡ് ഓഫീസ് ഹെഞ്ചിന്റെ നവീകച്ച ഓഫീസ് ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ നിർവ്വഹിക്കുന്നു.

മൂവാറ്റുപുഴ: കാർഷിക സഹകരണ ബാങ്കിന്റെ നവീകരിച്ച് ഹെഡ് ഓഫീസ് ബ്രാഞ്ച് വെള്ളൂർക്കുന്നത്ത് പ്രവർത്തനം ആരംഭിച്ചു. ഹെഡ് ഓഫീസ് ബ്രാഞ്ചിന്റെ നവീകരിച്ച് ഓഫീസ് ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ. പി. രാമചന്ദ്രൻ നിർവ്വഹിച്ചു. വെെസ് പ്രസിഡന്റ് എം. പി. ലാൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് ഭരണ സമതി അംഗങ്ങളായ അഡ്വ. ജോർജ്ജ് കെ.കുരുവിള, ബാബു ഐസക്ക്, പിഎം സലിം, കെ. യു. പ്രസാദ്, പി.കെ. രവി, കെ.എം.സീതി , മറിയം ബീവി നാസർ , നിസ സീതി എന്നിവർ സംസാരിച്ചു.