bank
ഹെപ്പറ്റൈറ്റിസ് ബി പ്രതി രോധ പ്രവർത്തനങ്ങൾക്ക് പൂത്വക്ക സർവ്വീസ് സഹകരണ ബാങ്കിന്റെ ധന സഹായം കൈമാറുന്നു

കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിൽ 39 പേർക്ക് ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചു. ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും രോഗം നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. നാല് മാസം മുമ്പ് 14 വാർഡി​ലും തുടങ്ങിയ സർവേയിലാണ് രോഗം സ്ഥിരീകരിച്ചത്.

മറ്റ് അസുഖങ്ങൾ ഒന്നും ഇല്ലാത്തവർക്ക് വിശ്രമവും മരുന്നും കൊണ്ട് രോഗം മാറും. പ്രധാനമായും കരളി​നെ ബാധി​ക്കുന്ന വൈറസ് രോഗമാണിത്.

രോഗം പകരുന്നത്

• ലൈംഗീക ബന്ധം വഴി

• രക്ത ദാനത്തിലൂടെ

• ബാർബർ ഷോപ്പ് / ബ്യൂട്ടി പാർലറുകളിൽ നി​ന്ന്

പകരാനിടയുള്ളവർക്ക് പരിശീലനം

ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ബ്യൂട്ടി പാർലർ, ബാർബർ ഷോപ്പ് ഉടമകൾക്ക് രോഗം പടരാനുള്ള സാഹചര്യവും, പടരാതിരിക്കാനുള്ള മാർഗവും സംബന്ധിച്ച് മൂന്ന് ഘട്ട പരിശീലനം കഴിഞ്ഞു.

രോഗ പ്രതിരോധത്തിന് ധന സഹായം

പ്രതിരോധ പ്രവർത്തനങ്ങൾക്ക് പി.എച്ച്.സി യ്ക്ക് പൂതൃക്ക സഹകരണ ബാങ്ക് ധനസഹായം അനുവദിച്ചു. പ്രതിരോധ പ്രവർത്തന ടെസ്​റ്റുകൾക്കും മരുന്നിനുമായി ആളൊന്നിന് 1500 രൂപ വീതം നൽകും.

മെഡിക്കൽ ഓഫീസർ ഡോ അരുൺജേക്കബിന് ബാങ്ക് പ്രസിഡന്റ് എം.എസ് മുരളീധരൻ ചെക്ക്‌ കൈമാറി