green
ക്രീപ ഗ്രീൻ പവർ എക്‌സ്‌പോയുടെ സമാപന സമ്മേളനം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജൻ ഉദ്ഘാടനം ചെയ്യുന്നു. ജോസ് കല്ലൂക്കാരൻ, കെ.എൻ അയ്യർ, സി.എം വർഗീസ്, മുഹമ്മദ് ഷഫീഖ്, ശിവരാമകൃഷ്ണൻ തുടങ്ങിയവർ സമീപം

കൊച്ചി: പുനരുപയോഗ ഊർജരംഗത്ത് പ്രവർത്തിക്കുന്നവർ ഭാവി സാദ്ധ്യതകളെക്കുറിച്ച് ചിന്തിച്ച് തുടങ്ങണമെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജൻ പറഞ്ഞു.

ക്രീപ ഗ്രീൻ പവർ എക്‌സ്‌പോയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ തലങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിച്ചാലേ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനാകൂ. മാതൃകാപരമായി പ്രവർത്തിക്കുന്ന ക്രീപ സംഘടിപ്പിക്കുന്ന പ്രദർശനവും ചർച്ചകളും അതിന് വഴിയൊരുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ക്രീപ പ്രസിഡന്റ് ജോസ് കല്ലൂക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സി.എം വർഗീസ്, വൈസ് പ്രസിഡന്റ് കെ.എൻ അയ്യർ, ട്രഷറർ മുഹമ്മദ് ഷഫീഖ്, ജോയിന്റ് സെക്രട്ടറി ശിവരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പുനരുപയോഗ ഊർജരംഗവുമായി ബന്ധപ്പെട്ട് ചർച്ചയിൽ കെൽട്രോൺ സെക്രട്ടറി കെ.ജെ. രാജു, കെ.എസ്.ഇ.ആർ ഡയറക്ടർ പി.വി. ശിവപ്രസാദ്, എച്ച്.ടി ആൻഡ് ഇ.എച്ച്.ഡി അസോസിയേഷൻ പ്രസിഡന്റ് സതീഷ് എ.ആർ എന്നിവർ സംസാരിച്ചു.

.