കോലഞ്ചേരി: വെങ്ങോല, മഴുവന്നൂർ, പായിപ്ര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് ബി. എം, ബി. സി നിലവാരത്തിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കേണ്ടത് അനിവാര്യമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജോയി , ബെന്നി ബഹനാൻ എം.പി. യ്ക്ക്നൽകിയനിവേദനത്തിൽപറഞ്ഞു.തൃക്കളത്തൂർ,ഐരാപുരം,കിളികുളം,പെരുമാനി,അറയ്ക്കപ്പടി, ഓണംകുളം,ശാലേം,പോഞ്ഞാശേരി റോഡ് സെൻട്രൽ റോഡ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി.പെരുമ്പാവൂർ, കുന്നത്തുനാട്, മൂവാ​റ്റുപുഴ എന്നീ നിയോജക മണ്ഡലങ്ങളിൽക്കൂടി കടന്നു പോകുന്ന റോഡാണിത്. മൂവാറ്റുപുഴ പെരുമ്പാവൂർ എം സി റോഡിലേയും പെരുമ്പാവൂർ ആലുവ റോഡിലേയും വാഹന തിരക്ക് കുറയ്ക്കുവാനും കഴിയും.