കാലടി: കെ എസ് എഫ്. ഇ കാഞ്ഞൂർ ശാഖയിൽ നിന്നും മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ബാങ്കിലെ അപ്രൈസർ എ കെ.ബാബുപി​ടി​യി​ലായി​. .27 പവനോളം സ്വർണം പണയപ്പെടുത്തിയ പ്രതിയും സംഘവും അഞ്ചര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. മറ്റ് പ്രതികളായ ശ്രീ മൂലനഗരം സ്വദേശി തറയിൽ മുഹമ്മദാലി, വളപ്പിൽ പ്രസന്നകുമാരി, മകൻ നിഖിൽ എന്നിവർക്കെതിരെ പൊലിസ് അന്വേഷണമാരംഭിച്ചു. ബാങ്കിലെ സ്ഥിരം ഇടപാടുകാരനായ മുഹമ്മദാലി കഴിഞ്ഞ ദിവസം ബാങ്കിൽ പണയം വെയ്ക്കാൻ സ്വർണവുമായി എത്തിയപ്പോഴാണ് പിടിയിലായത് .വി​ദഗ്ദ്ധമായി​ പരിശോധിച്ചപ്പോഴാണ് സ്വർണം വ്യാജമാണെന്ന് തിരിച്ചറിയുന്നത്.ഇതോടെ മറ്റ് പണ്ടങ്ങളും പരിശോധി​ച്ചു.പല പ്രാവശ്യമായി പണയം വെച്ച സ്വർണംവ്യാജമാണെന്ന് തെളി​ഞ്ഞതോടെ ബാങ്ക് ജീവനക്കാർ പൊലിസിൽ വിവരമറിയിച്ചു ആഭരണങ്ങൾ വെള്ളി ,കോപ്പർ, കാഡ്മിയം എന്നിവ കൊണ്ട് നിർമ്മിച്ചവയാണന്ന് ബാാങ്ക് ജീവനക്കാർ പറഞ്ഞു.മുഹമ്മദാലി സ്ഥാപനത്തിലെ ചിട്ടി ഏജന്റ് കൂടിയാണ്.