ullada-mahasabha

കൊച്ചി : വാളയാർ കേസ് പുനരന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കണമെന്ന് കേരള ഉള്ളാട മഹാസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്നും യോഗം സർക്കാരിനോടാവശ്യപ്പെട്ടു. പ്രസിഡന്റ് പി.എ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.റെജി, വി.കെ വിഷ്ണു തുടങ്ങിയവർ പ്രസംഗിച്ചു.