കൊച്ചി​:​ ​ പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിച്ച എൽ.ഡി.എഫ് സർക്കാരിന്റെ നടപടിയിൽ ആഹ്ളാദം പ്രകടിപ്പിച്ച് ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനെെസേഷന്റെ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും ഓഫീസുകളും സ്കൂളുകളും കേന്ദ്രീകരിച്ച് ആഹ്ളാദ പ്രകടനം നടത്തി. കാക്കനാട് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രകടനത്തിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ.കൃഷ്ണ പ്രസാദ്, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി കെ.എ.അൻവർ, ജില്ലാ പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ , ഡയന്യൂസ് തോമസ് എന്നിവർ പ്രസംഗിച്ചു. മൂവാറ്റുപുഴയിൽ സി. കെ.സതീശനും , പെരുമ്പാവൂരിൽ ജി.ആനന്ദകുമാറും, കൊച്ചിയിൽ വി.സി.ഹർഷഹരനും പറവൂരിൽ കെ.ജെ.ഷെെനുംപ്രകടനങ്ങൾക്ക് നേതൃത്വം നൽകി.