കൊച്ചി: ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സർവ്വീസ് എൻജിനീയർ, മാനേജർ, എച്ച്. ആർ മാനേജർ, സ്കിൽ ഡെവലപ്മെൻറ് ഫാക്കൽറ്റി, ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, അഡ്മിഷൻ എക്സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ്, ട്രെയിനി മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഫാക്കൽറ്റി ഡിജിറ്റൽ മാർക്കറ്റിംഗ്, ബിസിനസ് ഡവലപ്മെന്റ് മാനേജർ, അക്കാഡമിക് കോർഡിനേറ്റർ, എസ്.എ.പി ട്രെയിനർ തുടങ്ങിയ ഒഴിവുകളിലേക്ക് ഈ മാസം ഏഴിന് അഭിമുഖം.
യോഗ്യതകൾ: എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ (മെക്കാനിക്കൽ), എം.ബി.എ ( എച്ച്.ആർ മാർക്കറ്റിംഗ്), എം. ടെക് /എം.സി.എ, ഡിജിറ്റൽ മാർക്കറ്റിംഗ്, മെക്കാനിക്കൽ ഡിപ്ലോമ, എസ്.എ.സി സർട്ടിഫിക്കേഷനോട് കൂടിയ ബിരുദാനന്തര ബിരുദം എന്നിവ.
പ്രായപരിധി 18 മുതൽ 35 വരെ.
ബയോഡാറ്റയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും സഹിതം ഏഴിന് രാവിലെ 10ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക് 0484 2422452, 2427494.