കൊച്ചി : : സത്യസായി ബാബയുടെ തൊണ്ണൂറ്റിനാലാം ജന്മദിനം എറണാകുളത്ത് സായിഭക്തർ ഒത്തുചേർന്ന് 108 പേരുടെ സംഗീതാർച്ചനയോടെ ആഘോഷി;ച്ചു.. കാരുണ്യത്തണൽ വിരിച്ച് കേരളത്തിന് താങ്ങായി നിൽക്കുന്ന സത്യസായി ഓർഫനേജ് ട്രസ്റ്റാണ് സംഗീതാർച്ചനയ്ക്ക് നേതൃത്വം നൽകിയനത്. പ്രിയ ആർ. പെെയുടെ നേതൃത്വത്തിൽ സവേരി സ്കൂൾ ഒഫ് മ്യൂസിക്കിലെ വയലിൻ വിദഗ്ദ്ധൻ മാഞ്ഞൂർ രഞ്ജിത്ത്, മൃദംഗവിദ്വാൻ ജി. കൃഷ്ണകുമാർ, ടി.എസ് രാധാകൃഷ്ണ, ആലപ്പുഴ വിജയകുമാർ, കെ.എക്സ് വിൽസൺ തുടങ്ങി 108 പേർ അണിനിരന്ന സംഗീത പ്രമാണമാണ് ടി.ഡി എം.ഹാളിൽനടന്നത് . തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ ഭദ്രദീപം തെളിച്ചു. . മുഖ്യാതിഥികളായി ഹെെബി ഈഡൻ എം.പി, പി.ടി. തോമസ് എം.എൽ.എ, ജില്ലാ കളക്ടർ എസ്. സുഹാസ്, അഡ്വ. ഗോവിന്ദ് കെ. ഭരതൻ എന്നിവരും ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം കെ.എൻ. അനന്ദകുമാറും പങ്കെടുത്തു.
ആവേശം മൂത്ത് മന്ത്രിയും വേദിയിൽ
എറണാകുളം ടി.ഡി.എം. ഹാളിലെ സംഗീതാർച്ചന കണ്ട് ആവേശം മൂത്ത മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രനും സംഗീതാർച്ചനയിൽ പങ്കാളിയായത് സദസ്സിന് കൗതുകമായി. കല്യാണി മേചകകല്യാണി രാഗത്തിലെ പാട്ട് മേളകർത്താകർത്താക്കൾക്കൊപ്പം പാടി മന്ത്രി സദസ്സയരെ കയ്യിലെടുത്തു.