പറവൂർ : പ്രളയത്തിൽ വീട് തകർന്ന വീടുകൾ പൂർത്തിയാക്കുന്നതിന് പുനനർജനി പദ്ധതിയിൽ 25 കുടുംബങ്ങൾക്ക് അധിക സഹായം നൽകി. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ധനസഹായം വിതരണം ചെയ്തത്. ഫൗണ്ടേഷൻ മാനേജർ ബെൻലി താടിക്കാരൻ, അസി. മാനേജർ ദീപക്, ടി.ഡി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.