പറവൂർ : ചിറ്റാറ്റുകര എസ്.എൻ.ഡി.പി യോഗംചിറ്റാറ്റുകരശാഖാ കളരിക്കൽ ബാലഭദ്രേശ്വരിദേവി ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ കട്ട്‌ളവ യ്പ്പ് മേൽശാന്തി പി.ബി. ഹരേഷിന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. ചിറ്റാറ്റുകര ശാഖാ സെക്രട്ടറി ടി.കെ. സുബ്രഹ്മണ്യൻ, പൂയപ്പള്ളി ശാഖാ സെക്രട്ടറി രാധാകൃഷ്ണൻ, ചിറ്റാറ്റുകര സാഹിത്യപോഷിണി സമാജം പ്രസിഡന്റ് കെ.എസ്. സജീവ്കുമാർ, എം.കെ. നാരായണൻ എന്നിവർ ചേർന്ന് നാല് ഭാഗത്തേയ്ക്കുമുള്ള കട്ട്‌ളവെച്ചു. ശിൽപി ചെറായി രാജുവും, ചെറായി ഉണ്ണികൃഷ്ണനും നേതൃത്വം നൽകി.