പറവൂർ : ദേശീയപാത 66ന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് ഡി.വൈ.എഫ്.ഐ ചിറ്റാറ്റുകര വെസ്റ്റ് വില്ലേജ് സമ്മേളനംആവശ്യപ്പെട്ടു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അമൽജോസ് ഉദ്ഘാടനം ചെയ്തു. എം.എ. അൽഅമീൻ അദ്ധ്യക്ഷത വഹിച്ചു. വി.യു. ശ്രീജിത്ത്, ഇ.ബി. സന്തു, കെ.കെ. ദാസൻ, കെ.എസ്. സനീഷ്, എം.ഡി. അപ്പുക്കുട്ടൻ, ആർ.കെ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ എൻ.എസ്. അരുൺ (പ്രസിഡന്റ്) എം.എ. അൽഅമീൻ, സി.ബി. ജിബിത (വൈസ് പ്രസിഡന്റുമാർ) ടി.എസ്. സുധീഷ് (സെക്രട്ടറി), ഇ.പി. ജിഷ്ണു, കെ.എസ്. പാർത്ഥൻ (ജോയിൻറ് സെക്രട്ടറി) എം.എസ്. അഭിലാഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.