പറവൂർ : എസ്.വൈ.എസ് പറവൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർഷിപ്പ് ട്രെയി​നിംഗിന്റെ ഭാഗമായി പാഠശാല ക്യാമ്പ് സംഘടിച്ചു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുഖൈബിലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് ചിറയം റഫീഖ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. വി.എം. യൂസുഫ് സഖാഫി, ഷെഫീഖ് കോതമംഗലം, ഷാനവാസ് പറവൂർ എന്നിവർ ക്ളാസെടുത്തു. ഫിറോസ് അഹ്സനി, അബ്ദുൽ മജീദ് അഹ്സനി, മിദ്ലാദ് സഖാഫി, ശംസുദ്ദിൻ കൊടികുത്തുമല, വി.എം. സത്താർ സുനീർ അഹ്സനി, നിഷാദ് വയൽക്കര തുടങ്ങിയവർ സംസാരിച്ചു.