വൈപ്പിൻ : ചെറായി ഗൗരീശ്വരക്ഷേത്രത്തിൽ നടന്നു വരുന്ന ദ്രവ്യകലശാഭിഷേകത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ ബ്രഹ്മകലശാഭിഷേകം നടത്തി. തുടർന്ന് പരികലശാഭിഷേകം, പൂജ, ശ്രീഭൂതബലി, അമൃതഭോജനം എന്നിവയോടെ ചടങ്ങുകൾ സമാപിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നതിന് രാവിലെ ക്ഷേത്രാങ്കണത്തിൽ എത്തിയ സ്വാമി വിശുദ്ധാനന്ദയെ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് പൂർണകുംഭം നല്കി സ്വീകരിച്ചു. തുടർന്ന് സ്വാമിയുടെപ്രഭാഷണവുംനടന്നു.