പറവൂർ : നഗരസഭ സാക്ഷരത മിഷൻ തുടർ വിദ്യാഭ്യാസ കലോത്സവം നഗരസഭ വൈസ് ചെയർപേഴ്സൺ ജെസി രാജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡി​ംഗ് കമ്മറ്റി ചെയർമാൻ ഡെന്നി തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.എ. വിദ്യാനന്ദൻ. മുനിസിപ്പൽ സാക്ഷരതാ സമിതിയംഗം കെ.കെ. ചെല്ലപ്പൻ, പ്രസ് ക്ലബ് ട്രഷറർ എം.കെ. സുബ്രഹ്മണ്യൻ, നോഡൽ പ്രേരക് കെ.എസ്. ഉഷകുമാരി, ശ്രീജ ദിലീപ് തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് നടൻ വിനോദ് കെടാമംഗലം സമ്മാനദാനം നിർവ്വഹിച്ചു.