darpan-mela
ദർപ്പൺ പ്രദർശന വിപണന മേള ആനി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.

പറവൂർ : ഇന്നർവീൽ ക്ലബ് ഓഫ് പറവൂർ സംഘടിപ്പിച്ച ദർപ്പൺ പ്രദർശന വിപണന മേള ക്ലബ് ചാപ്റ്റർ പ്രസിഡന്റ് ആനി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി കവിത, പ്രസിഡന്റ് സജിനി ടോബി തുടങ്ങിയവർ സംസാരിച്ചു. വിവിധയിനം സാരികൾ, തുണിത്തരങ്ങൾ, ആഭരണങ്ങൾ, മധുരപലഹാരങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവ മേളയിലുണ്ട്. കഴിഞ്ഞ വർഷത്തെ മേളയിൽ നിന്നു സമാഹരിച്ച തുകകൊണ്ട് പ്രളയത്തിൽ തകർന്ന രണ്ടു വീടുകൾ പൂർണമായി നിർമിച്ചു നൽകി. രണ്ട് വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തിക്കൊടുത്തു. ഇത്തവണത്തെ വരുമാനം ഉപയോഗിച്ചു ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെയുള്ള പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ടെന്ന് ക്ളബ് ഭാരവാഹികൾ പറഞ്ഞു.