പറവൂർ : കൃഷിഭവന്റെ ഗ്രാമം ഹരിതാഭം പച്ചക്കറികൃഷി വികസന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് ഉദ്ഘാടനം ചെയ്തു. ഷിബു ചേരമാൻതുരുത്തി, ഷീല ജോൺ, റിനു ഗിലീഷ്, രശ്മി അജിത്കുമാർ, ഷിപ്പി സെബാസ്റ്റ്യൻ, എൻ.ആർ. വിജയം തുടങ്ങിയവർ സംസാരിച്ചു. പദ്ധതി പ്രകാരം 300 കർഷകർക്ക് പച്ചക്കറി തൈകൾ, ജൈവവളം, വിത്ത്, കുമ്മായം എന്നിവ വിതരണം ചെയ്യും.