അങ്കമാലി:തുറവൂർ വാതക്കാട് പള്ളിയിൽ വിശ്വാസികൾ പ്രതിഷേധ പ്രകടനവുംകോലംകത്തിക്കലും നടത്തി. പള്ളിപാരീഷ്ഹൾ അനധികൃതമായാണ് നിർമ്മിച്ചതെന്നുംഅനുവാദമില്ലാതെയാണ് സെമിത്തേരി നിർമ്മിച്ചതെന്നും ഇടവകാംഗങ്ങളിൽ ചിലർ പഞ്ചായത്തിൽ പരാതികൊടുത്തിരുന്നു.ഇന്നലെ രാവിലെ കുർബാനക്ക് ശേഷം ചേർന്ന പൊതുയോഗം പരാതി കൊടുത്തവരുടെ വീട്ടുപടിക്കലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു.
കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർ മുദ്രാവാക്യങ്ങൾ വിളിച്ച് പരാതി കൊടുത്തവരുടെവീട്ടുപടിക്കലേക്ക് മാർച്ച് ചെയ്യുകയുംഅവരുടെ കോലം കത്തിക്കുകയുമായിരുന്നു.