വൈപ്പിൻ :റവന്യൂ ഡിപ്പാർട്ട്‌മെന്റിനെ ശാസ്ത്രീയമായി പുന : സംഘടിപ്പിക്കണമെന്ന്‌കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയഷൻ ആവശ്യപ്പെട്ടു. നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള സ്റ്റാഫ് പാറ്റേണിലാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. അമിതമായ ജോലിഭാരമാണ് ജീവനക്കാർ അനുഭവിക്കുന്നത്.വില്ലേജുകളും താലൂക്കുകളും പുന: സംഘടിപ്പിക്കണം.
ജില്ലാസമ്മേളനം 5, 6 തിയതികളിൽ മാലിപ്പുറം കർത്തേടം ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം 5 ന് സി പി ഐ ജില്ലാസെക്രട്ടറി പി രാജു ഉത്ഘാടനം ചെയ്യും. ഇ സി ശിവദാസ് അദ്ധ്യക്ഷത വഹിക്കും. എ ഐ ടി യു സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ ജി ശിവാനന്ദൻ, അഡ്വ. മജ്‌നു കോമത്ത്, പി അജിത്ത് , കെ എൽ ദിലീപ് കുമാർ, പി ഒ ആന്റണി, കെ എസ് ജയദീപ് തുടങ്ങിയവർ സംസാരിക്കും.
ആറാംതിയതി പ്രതിനിധി സമ്മേളനം ജോയിന്റ് കൗൺസിൽ ചെയർമാൻ ജി മോട്ടിലാൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽസെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബാലൻ ഉണ്ണിത്താൻ, ബിന്ദുരാജൻ, എസ് കെഎം ബഷീർ, ശ്രീജി തോമസ് തുടങ്ങിയവർ സംസാരിക്കും. വിരമിച്ചസംസ്ഥാന പ്രസിഡൻറ് എ സുരേഷ് കുമാറിനും, മുൻട്രഷറർ വി. ടി മാത്തുക്കുട്ടിക്കും യാത്രയയപ്പ് നല്കും. ചടങ്ങിൽ എസ് പി സുമോദ്, എ എസ് മീനകുമാരി, ഇ പി സുരേഷ്, മെർലിൻ പായ് വ , വി ജെ ജെൽസൺ തുടങ്ങിയവർ സംസാരിക്കും.