പറവൂർ : സംസ്ഥാന സ്കൂൾ നീന്തൽ മത്സരത്തിൽ ബട്ടർഫ്ലൈ സ്ട്രോക്കിൽ നൂറ് മീറ്ററിൽ റെക്കോർഡും അമ്പത് മീറ്ററിൽ ഒന്നാം സ്ഥാനവും നൂറ് മീറ്റർ ഫ്രീസ്റ്റൈലിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയ മരിയ ജെ. പടയാട്ടിയെ ഹെൽപ് ഫോർ ഹെൽപ്‌ലെസ് അനുമോദിച്ചു. പ്രസിഡന്റ് ഡോ.മനു പി. വിശ്വം ഉപഹാരം സമ്മാനിച്ചു. ഡോ.കെ.ജി. ജയൻ, കെ.ജി. അനിൽകുമാർ, എം.കെ. ശശി, പി.പി. സുകുമാരൻ, വി.എസ്. അനിൽ, റെയ്നോൾഡ് തുടങ്ങിയവർ സംസാരിച്ചു.