പറവൂർ : ഭവനരഹിതർക്കായി വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന ഭവന നിർമ്മാണ പദ്ധതിയിൽ പാനായിക്കുളം നെടുംകുഴി അനിലിന്റെ ഭാര്യ സുലേഖയക്ക് നിർമ്മിച്ചു നൽകി. താക്കോൽദാനം വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എൽ.എ നിർവ്വഹിച്ചു. ആസ്റ്റർ ഹോംസ് സി.ഇ.ഒ. അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സുനിൽ തിരുവാല്ലൂർ, പി.എ. രവീന്ദ്രനാഥ്, പി.കെ. സുരേഷ് ബാബു, അഷറഫ് പാനായിക്കുളം, കെ.എ. ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു. ആസ്റ്റർ മെഡിസിൻ ഹോംസിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് വീട് നിർമ്മിച്ചത്.