dyf-1
പാചക വാചക വിലർദ്ധനവിൽ ഡി. വൈ.എഫ്ഐ പാലിശ്ശേരി മേഖല കമ്മിറ്റിയുടെപ്രതിക്ഷേധം

അങ്കമാലി: പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പാലിശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക സിലിണ്ടറിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിനുശേഷം പാലിശേരി ജംഗ്ഷനിൽ ചേർന്ന പ്രതിഷേധയോഗം ജോണി മൈപ്പാൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.എസ്. പ്രവീൺ അദ്ധ്യക്ഷനായിരുന്നു. റോജീസ് മുണ്ടപ്ലാക്കൽ, കെ.കെ. മുരളി, കെ.എ. രമേശൻ, അനൂപ് ആന്റണി എന്നിവർ സംസാരിച്ചു.