അങ്കമാലി: സാങ്കേതിക സർവകലാശാല ബാസ്‌കറ്റ് ബാൾ ടൂർണമെന്റിൽ അങ്കമാലി ഫിസാറ്റ് ടീം ചാമ്പ്യൻമാരായി. സാങ്കേതിക സർവകലാശാല ഡി സോൺ വിഭാഗത്തിൽ മുത്തൂറ്റ് എൻജിനിയറിംഗ് കോളേജിനെ ഫൈനലിൽ തോൽപ്പിച്ചാണ് ഫിസാറ്റ് വിജയം നേടിയത് . വിജയികൾക്ക് ഫിസാറ്റ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രകാശ് സി ചാണ്ടി ട്രോഫി സമ്മാനിച്ചു .റണ്ണേഴ്‌സ് അപ്പ് ട്രോഫി ഫാ .ക്ലിറ്റസ് പ്ലാക്കൽ സമ്മാനിച്ചു. ചടങ്ങിൽ ഫിസാറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോ ഓർഡിനേറ്റർ അരുൺ എസ് ,അസിസ്റ്റന്റ് കോ ഓർഡിനേറ്റർ അമൽദേവ് തുടങ്ങിയവർ പങ്കെടുത്തു.