വൈറ്റില: മേല്പാല നിർമ്മാണത്തിലുണ്ടായിട്ടുളള തടസം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പുറമേ വൈറ്റില ജംഗ്ഷനോട് ചേർന്നുളള വ്യാപാരം ശൃംഘലകൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് വ്യാപാരികൾ. പല കച്ചവട സ്ഥാപനങ്ങളും ഇതിനകം അടച്ചു പൂട്ടേണ്ടി വന്നു.ഈ അവസ്ഥക്ക് മാറ്റം വരണമെങ്കിൽ എത്രയും വേഗം മേല്പാല നിർമ്മാണം പൂർത്തികരിച്ച് ജനങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കുണ്ടായിരിക്കുന്ന അസൗകര്യങ്ങൾക്ക് അറുതി വരുത്തണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വൈറ്റില ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ആലിൻചുവട് എസ്.എൻ.ഡി.പി.ഹാളിൽ വച്ചു നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് വി.പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് പി.എ.നാദിർഷാ അദ്ധ്യക്ഷത വഹിച്ചു.കെ.ജെ. ആൽഫ്രഡ് അനുശോചന പ്രമേയവും പി.ആർ.സത്യൻ റിപ്പോർട്ടും പി.ബി.വത്സലൻ കണക്കും അവതരിപ്പിച്ചു.
അഡ്വ.കെ.ഡി.വിൻസെൻറ്,(സി.എം.വൈറ്റില ഏരിയാ സെക്രടറി) സി.കെ.ജലിൽ, ടി.എം അബ്ദുൾ വാഹിദ്, എൻ.വി.മഹേഷ്,അഡ്വ.എ.എൻ.സന്തോഷ്, സി.ഡി.വത്സലകുമാരി,സുൾഫിക്കർ അലി, ടി.വി.സന്തോഷ്, കെ.കെ.അബ്ദുൾകലാം എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.ബി.വത്സലൻ (പ്രസിഡന്റ് )പി.എ.നാദിർഷ ( സെക്രട്ടറി) സുരേഷ് പി.നായർ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു