കോലഞ്ചേരി:സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് പൂർവ വിദ്യാർത്ഥി സംഗമം, ഗുരുവന്ദനം, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. രാവിലെ 10ന് ചേരുന്ന സമ്മേളനം കലാമണ്ഡലം കൽപ്പിത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. ജി പൗലോസ് ഉദ്ഘാടനം ചെയ്യും. എം.ജി സർവകലാശാല ഗാന്ധിയൻ പഠന വിഭാഗം മുൻ മേധാവി ഡോ. എം. പി മത്തായി, കവി ജയകുമാർ ചെങ്ങമനാട് എന്നിവർ പ്രഭാഷണം നടത്തും. സ്‌കൂളിലെ മുൻ അദ്ധ്യാപകരെ യോഗത്തിൽ ആദരിക്കും.