കോലഞ്ചേരി: സവാളെ, ഇതെന്തൊരു പോക്കാണിത് .... . ഞായറാഴ്ച രാവിലെ 66 ന് വിറ്റ സവാളയ്ക്ക് ഉച്ചയായപ്പോൾ 70 . ഇന്നലെ വില 80 .ഇനിയും വില കൂടുമെന്ന് വ്യാപാരികൾ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് ഇത്ര വിലക്കയറ്റം. ആദ്യമൊന്നു വില ഉയർന്ന് 80 കടന്നതാണ്. പിന്നീട് താഴ്ന്ന് 45ൽ എത്തി. അവിടെ നിന്നാണ് പിടി വിട്ട് കൂടുന്നത്.
മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, കിഴക്കൻ രാജസ്ഥാൻ, പടിഞ്ഞാറൻ മദ്ധ്യപ്രദേശ് എന്നിവടങ്ങളിലാണ് സവാള ഉൽപ്പാദിപ്പിക്കുന്നത്.
കാലാവസ്ഥ മാറ്റം വിളവെടുപ്പിനെ ബാധിച്ചതാണ് വിലക്കയറ്റത്തിന് കാരണം.
ഉൽപ്പാദനവും ഇറക്കുമതിയും കുറഞ്ഞതോടെവില കുത്തനെ ഉയർന്നു.
ഇന്ധന വില വർദ്ധനവും ബാധിക്കുന്നുണ്ട്.
ഡീസൽ വിലഇപ്പോൾ കുറയുകയാണെങ്കിലും കഴിഞ്ഞ 14 വരെ കൂടുകയായിരുന്നു. ഒക്ടോബർ ആദ്യ വാരം 69.52 ആയിരുന്നു. 14 -ാംതിയതി 70.18. ഈ മാറ്റം ലോറി വാടകകളിലും വന്നിട്ടുണ്ട്.
വിദേശ ഇറക്കുമതിയും കുറഞ്ഞു.
ചൈന, ഈജിപ്റ്റ് , മ്യാൻമർ, തുർക്കി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാന ഇറക്കുമതി. അവിടെയും ഉൽപ്പാദനം കുറവാണ്.