പെരുമ്പാവൂർ: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയോടും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുമുള്ള കൂറും വിധേയത്വവും പ്രഖ്യാപിച്ചു മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ നേതൃത്വത്തിൽ നടത്തിയ വിശ്വാസപ്രഖ്യാപനം കുറുപ്പംപടിയെ ജനസാഗരമാക്കി.
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം നിലനിർത്തുന്നതിനും യാക്കോബായ സഭയുടെ കീഴിലുള്ള പള്ളികളും സ്ഥാവരജംഗമ വസ്തുക്കളും സംരക്ഷിക്കപ്പെടണമെന്നും ,ചർച്ച് ആക്ട് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിശ്വാസപ്രഖ്യാപന റാലി നടന്നു.
പള്ളിയുടെ കീഴിലെ 31 കുടുംബ യൂണിറ്റുകളിൽ നിന്നും 10 സൺഡേ സ്‌ക്കൂളുകളിൽ നിന്നും കൂടാതെ നാല് ഭക്തസംഘടനകളിലെയും നൂറുകണക്കിന് വിശ്വസികൾ റാലിയിൽ പങ്കെടുത്തു. സംയുക്ത റാലി പള്ളിയങ്കണത്തിൽ എത്തിച്ചേർന്നപ്പോൾ പൂമുഖത്തെ കൽക്കുരിശിന് ചുറ്റും അണിനിരന്ന വിശ്വാസികൾക്ക് ഇടവക വികാരി ഫാ. ജോർജ് നാരകത്തുകുടി വിശ്വാസ പ്രഖ്യാപന പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പൊതുസമ്മേളനം യൂഹാനോൻ റമ്പാൻ ഉദ്ഘാടനം ചെയ്തു.
കുടുംബ യൂണിറ്റുകളുടെ സഹകരണത്തോടെ പള്ളിയിൽ നിന്ന് നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിന്റെ താക്കോൽദാന ചടങ്ങ് എം. എൽ. എഎൽദോസ് കുന്നപ്പിള്ളി നിർവ്വഹിച്ചു. . ഫാ. പോൾ ഐസക്ക് കവലിയേലിൽ , ഫാ.എൽദോസ് വർഗീസ് വെളളരിങ്ങൽ , ഫാ. എൽദോസ് മറ്റമന, ഫാ. ഡിവിൻ പൊട്ടക്കൽ , ഫാ. എൽദോസ് ജോയ് കാണിയാട്ട് ,ജില്ലാ പഞ്ചായത്തംഗം ബേസിൽ പോൾ , ട്രസ്റ്റിമാരായ ബിജു എം.വർഗീസ് , എൽദോസ് തരകൻ , സഭ വർക്കിംഗ് കമ്മറ്റി അംഗം എൽബി വർഗീസ്, ട്രസ്റ്റ് സെക്രട്ടറി സാജു മാത്യു , ട്രഷറർ പോൾ പി. കുര്യാക്കോസ് , ഹൈസ്‌ക്കൂൾ മാനേജർ ജിജു കോര , കോളേജ് മാനേജർ മത്തായികുഞ്ഞ് പി.എ. എന്നിവർ പ്രസംഗിച്ചു.