കൊച്ചി: യുവജനങ്ങളെ ഇത്രയുമധികം വഞ്ചിച്ച സർക്കാരുകൾ കേന്ദ്രത്തിലും സംസ്ഥാനത്തുമുണ്ടായിട്ടില്ലെന്നും ഇതിനെതിരെ യുവജനങ്ങളുടെ ശക്തമായ പ്രതിഷേധം വരുന്ന തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വൈസ് ചെയർമാൻ ജോർജ് ജോസഫ് പറഞ്ഞു. യൂത്ത് ഫ്രണ്ട്(ജേക്കബ്) എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം അദ്ധ്യാപക ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സാജൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് വിൻസെന്റ് ജോസഫ്, യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രേംസൺ മാഞ്ഞാമറ്റം, ജോമോൻ കുന്നുംപുറം എന്നിവർ പ്രസംഗിച്ചു.