കൊച്ചി: വാളയാർ സംഭവത്തിൽ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഫോർ ജസ്റ്റിസ്, വിമെൻസ് കൊച്ചി എന്നീ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഡി.ഐ.ജി. ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. വിമെൻ ഒഫ് കൊച്ചി പ്രസിഡന്റ് ആസിയ ഷാഫി ഉദ്‌ഘാടനം ചെയ്തു. വാളയാറിൽ ഇത്തരം ദുരവസ്‌ഥ നേരിടുന്ന പെൺകുട്ടിയും വീട്ടുകാരും ഇനിയുമുണ്ടെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പെൺകുട്ടിയുടെ അയൽവാസിയായ റാഷീദ ജഹാൻ പറഞ്ഞു. ഷമീർ വളവത്ത്, ജയസൂര്യ, സുഹൈബത്ത്, ബീഗം, ഷീജ സുധീർ, അഷ്‌കർ ബാബു, അൻവർ എന്നിവർ നേതൃത്വം നൽകി.