# വാഹന പെർമിറ്റുകൾ ഇന്നുമുതൽ നൽകും

കൊച്ചി : ശബരിമല തീർത്ഥാടകരെ വരവേൽക്കാൻ റെയിൽവെ എറണാകുളത്ത് ഒരുക്കങ്ങൾ ആരംഭിച്ചു. തീർത്ഥാടകർക്ക് വിശ്രമം, യാത്രാസൗകര്യം തുടങ്ങിവ ലഭ്യമാക്കും. റെയിൽവെ സ്റ്റേഷൻ വളപ്പിൽ നിന്ന് യാത്രക്കാരെ സ്വീകരിക്കാനും തിരിച്ചെത്തിക്കാനും വാഹനങ്ങൾക്ക് പ്രത്യേക പെർമിറ്റുകൾ ഇന്നുമുതൽ നൽകും.
വാഹന പെർമിറ്റുകൾ ആദ്യം ലഭിക്കുന്ന അപേക്ഷകളുടെ ക്രമത്തിൽ ഇന്നു രാവിലെ 9മുതൽ എറണാകുളം ഏരിയ മാനേജരുടെ ഓഫീസിൽ നിന്ന് അനുവദിച്ചുതുടങ്ങും. പെർമിറ്റ് ലഭിക്കുന്നവർ പത്താംതീയതിക്കു മുമ്പായി നിശ്ചിത തുക അടയ്ക്കണം. 16 മുതൽ ജനുവരി 21 വരെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ശബരിമല തീർത്ഥാടകരെ കയറ്റുന്നതിനും ഇറക്കുന്നതിനുമാണ് പെർമിറ്റ്.


ഡ്രൈവർ ഉൾപ്പെടെ യാത്രക്കാർ, പരമാവധി വാഹനങ്ങൾ, ഫീസ് തുക ക്രമത്തിൽ


11 - 60 - 7116

21 - 70 - 9488

30 - 20 - 13046

30 നു മുകളിൽ - 20 - 18974


# പെർമിറ്റിന് സമർപ്പിക്കേണ്ട രേഖകൾ

രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്
ഇൻഷ്വറൻസ് ഷെഡ്യൂൾ
കാരിയേജ് പെർമിറ്റ്
ഫിറ്റ്‌നസ്
പി.യു. സർട്ടിഫിക്കറ്റ് .
പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ്
ഡ്രൈവിംഗ് ലൈസൻസ്
തിരിച്ചറിയൽ രേഖ
സ്റ്റാമ്പ് സൈസ് ഫോട്ടോ

# പരാതി ലഭിച്ചാൽ നടപടി

പെർമിറ്റ് ലഭിക്കുന്നവർ പരാതികൾ കൂടാതെ സർവീസ് നടത്തണം. തീർത്ഥാടകരുടെ പരാതികൾ ലഭിച്ചാൽ പെർമിറ്റ് റദ്ദ് ചെയ്യും. സ്റ്റേഷന് പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്യണം. ട്രിപ്പനുസരിച്ച് തീർത്ഥാടകരെ കയറ്റിയിറിക്കി പോകാം.

എറണാകുളം ഏരിയാ മാനേജർ

ദക്ഷിണ റെയിൽവെ