മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മലയാള ഭാഷാദിനവും കേരളപ്പിറവി ദിനവും ആചരിച്ചു. ശ്രദ്ധ പദ്ധതി മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മൗലികാവകാശങ്ങളെക്കുറിച്ച് കുട്ടികൾ തന്നെ തയ്യാറാക്കിയ സ്കൂൾ ഭരണഘടനയും പ്രകാശിപ്പിച്ചു. പ്രിൻസിപ്പൽ റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. സജികുമാർ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ പി.ടി, മദർ പി ടി.എ പ്രസിഡന്റ് സിനിജ സനൽ, സീനിയർ അസിസ്റ്റന്റുമാരായ റനിത ഗോവിന്ദ്, ശോഭന എം.എം, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദിഖി, ആശ വിജയൻ, ഗിരിജ എം.പി, ഷീബ എം.ഐ, ഹണീവർഗീസ്, രതീഷ് വിജയൻ, കൃഷ്ണജ, ബിൻസി ബേബി, ലിൻസി, അരുൺകുമാർ, സ്കൂൾ ചെയർപേഴ്സൺ മീഖൾ സൂസൻ ബേബി തുടങ്ങിയവർ പങ്കെടുത്തു.