kakkattoor
കക്കാട്ടൂർ പബ്ലിക് ലൈബ്രറി വാരപ്പെട്ടി എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ കഥകളി ചെണ്ട വിദ്വാൻ കലാമണ്ഡലം രാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കക്കാട്ടൂർ പബ്ലിക് ലൈബ്രറി വാരപ്പെട്ടി എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ സഹകരണത്തോടെ കേരളപ്പിറവി ദിനാഘോഷം നടത്തി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം കഥകളി ചെണ്ട വിദ്വാൻ കലാമണ്ഡലം രാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എസ്. ബാലകൃഷ്ണൻ സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ഡി. ജോസ് ഗാനം ആലപിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മനോജ് നാരായണൻ ആമുഖ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് എൻ.ആർ. ശ്രീജയ, എം.വി. ജോയി, സി.എം. അബു തുടങ്ങിയവർ സംസാരിച്ചു. കലാമണ്ഡലം രാമൻ നമ്പൂതിരി, ഡി. ജോസ് എന്നിവരെ പൊന്നാട ചാർത്തി ആദരിച്ചു. കുട്ടികളുടെ ഗാനാലാപനം, ക്വിസ് മത്സരം, ഡോക്യുമെന്ററി പ്രദർശനം എന്നിവ നടന്നു.