മൂവാറ്റുപുഴ: എഴുത്താനിക്കാട്ട് - മുച്ചേത്ത് കുടുംബ സംഗമം പായിപ്ര സെയ്ൻ ആഡിറ്റോറിയത്തിൽ ഗവണ്മെന്റ് ചീപ്പ് വീപ്പ് കെ. രാജൻ ഉദ്ഘാടനം ചെയ്തു. എൽദോഎബ്രാഹാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കുടുംബ സംഗമം പ്രസിഡന്റ് എം.എ. മുഹമ്മദ് മുച്ചേത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എസ് . ഷാനവാസ് സ്വാഗതം പറഞ്ഞു. ഫാമിലി ഗ്രൂപ്പിലെ മുതിർന്ന അംഗങ്ങളെ ജില്ല പഞ്ചായത്ത് മെമ്പർ എൻ അരുണും, ഉന്നത വിദ്യാഭ്യാസം നേടിയ കുടുംബങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസും ആദരിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം എ.എ. ഷാജി എഴുത്തിനിക്കാട്ട് നിർവ്വഹിച്ചു. പൊതുയോഗം സെൻട്രൽ ജുമാ മസ്ജിദ് ഇമാം സിദ്ധിഖ് റഹ്മാനി ഉദ്ഘാടനം ചെയ്തു. എം.കെ. കുഞ്ഞുബാവ അദ്ധ്യക്ഷത വഹിച്ചു.. ഭാരവാഹികളായി എം.എം. കൊച്ചുണ്ണി ( രക്ഷാധികാരി), എം.എ. മുഹമ്മദ് മുച്ചേത്ത് ( പ്രസിഡന്റ്), എം.എകെ. കുഞ്ഞുബാവ , എ.എച്ച്. മെെതീൻ ( വെെസ് പ്രസിഡന്റുമാർ),ഇ. എസ്. ഷാനവാസ് ( സെക്രട്ടറി, ഇ. ബി. ജലാൽ, എം.എസ്. മീരാൻ ( ജോയിന്റെ സെക്രട്ടറിമാർ), ഇ.എ.ഇബ്രാഹിം ( ട്രഷറർ ) എന്നിവരെ തെതിരഞ്ഞെടുത്തു.