കറുകുറ്റി: നെൽക്കൃഷി വ്യാപകമാക്കുന്നതിന് പ്രോത്സാഹനം നൽകാൻ കരയാംപറമ്പ് ജനത ലൈബ്രറിയുടെ നേതൃത്വത്തിൽ മണിയംകുഴി പ്രദേശത്തെ കൃഷിക്കാർക്ക് ക്ലാസെടുത്തു. കൃഷിക്കാരെ സംഘടിപ്പിച്ച് ലൈബ്രറിയുടെ നേതൃത്വത്തിൽ കാനകംപാടത്ത് മുണ്ടകൻ കൃഷി ഇറക്കി. ബെന്നിബഹന്നാൻ എം.പി വിത്തുവിതച്ചു. റോജി എം ജോൺ എം.എൽ.എ കേരളപ്പിറവി സന്ദേശം നൽകി. ലൈബ്രറി പ്രസിഡന്റ് ബാബു മണിയംകുഴി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.ടി. പോൾ, പഞ്ചായത്ത് പ്രസിഡന്റ് ഷാജു തെക്കേക്കര, മെമ്പർ കുഞ്ഞമ്മ ജേക്കബ്, കൃഷി ഓഫീസർ ആർ. സോണിയ, ലൈബ്രറി സെക്രട്ടറി ബെന്നി പടുവൻ, ബൈജു കുരിയൻ, ഡേവീസ് പാത്താടൻ, ഡോൺ പടുവൻ എന്നിവർ പ്രസംഗിച്ചു.