അങ്കമാലി: ഡ്രൈഡേയിൽ മദ്യവില്പന നടത്തിയ പെട്രോൾ പമ്പ് മാനേജരെ എക്സൈസ് അറസ്റ്റുചെയ്തു. മഞ്ഞപ്ര തിരുതനത്തിൽ പെട്രോൾ പമ്പ് മാനേജർ മഞ്ഞപ്ര കല്ലറക്കൽ തോമസിന്റെ മകൻ ബിനോയ് (38) ആണ് അറസ്റ്റിലായത്. ഇയാളെ കാലടി കോടതി റിമാൻഡുചെയ്തു. അസിസ്റ്റന്റ് ഇൻസ്പെക്ടർ ആർ.ജി. മധുസൂദനന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഏഴുകുപ്പി ബിയറും അരലിറ്റർ ബ്രാണ്ടിയും പമ്പിൽനിന്ന് പിടിച്ചെടുത്തെന്ന് എക്സൈസ് പറഞ്ഞു.