തൃക്കാക്കര : കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് യു.എ .പി എ വകുപ്പ് പ്രകാരം 161 കേസുകൾ റജിസ്റ്റർ ചെയ്തതായി വിവരാവകാശ രേഖയിൽ പറയുന്നു.2011 ഏപ്രിൽ ഒന്നുമുതൽ 2016 മാർച്ച് 31 വരെ സംസ്ഥാനത്ത് 161 കേസുകൾ റജിസ്റ്റർ ചെയ്തു.ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്,ഏറ്റവും കുറവ് കൊല്ലത്തുംതൃശൂരും. ഒരെണ്ണം വീതം.തിരുവനന്തപുരംഉൾപ്പെടെ അഞ്ചു ജില്ലകളിൽ ഒരു കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലക്ക് ലഭിച്ച രേഖയിൽ പറയുന്നു.എൽഡിഎഫ് സർക്കാർ അധികാരമേറ്റ 2016 മെയ് 25 മുതലുള്ള കണക്കുകൾ ക്രോഡികരിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർ എൻ.സൈബുദീൻ മറുപടിനൽകി.
# ജില്ലാ തിരിച്ചുള്ള കണക്ക്:
# തിരുവനന്തപുരം - ൦
# തിരുവനന്തപുരം റൂറൽ - ൦
#കൊല്ലം സിറ്റി -01
# കൊല്ലം റൂറൽ -02
# പത്തനം തിട്ട -൦
# ആലപ്പുഴ -03
# കോട്ടയം - ൦
# ഇടുക്കി - ൦
# കൊച്ചി സിറ്റി -09
# എറണാകുളം റൂറൽ - 03
# തൃശൂർ സിറ്റി -01
# തൃശൂർ റൂറൽ - 02
# പാലക്കാട് -38
# മലപ്പുറം -50
#കോഴിക്കോട് സിറ്റി -04
# കോഴിക്കോട് റൂറൽ -08
# വയനാട് - 30
# കണ്ണൂർ - 08
# കാസർകോട് -02